മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പാമോയില്‍ ഇറക്കുമതി സംബന്ധിച്ച വിജിലന്‍സ് കേസ് ഇടതുമുന്നണിയില്‍ ഭിന്നത വിതയ്ക്കുന്നു. പാമോയില്‍ കേസില്‍ മുന്‍ ആഭ്യന്തരമന്ത്രിയും സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനെതിരെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ നടത്തിയ കടന്നാക്രമണവും അതിനു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ മറുപടിയും ഇടതുമുന്നണിയിലെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷമാക്കും.
ജനവരി ഒന്‍പതിന് എല്‍.ഡി.എഫ്. യോഗം ചേരാനിരിക്കെയാണ് തൊട്ടുതലേദിവസം സി.കെ. ചന്ദ്രപ്പന്‍ വെടിപൊട്ടിച്ചിരിക്കുന്നത്.
പാമോയില്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ നേരത്തേതന്നെ എല്‍.ഡി.എഫ്. യോഗത്തില്‍ സി.പി.ഐ രംഗത്തുവന്നിരുന്നു. എന്നാല്‍ സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കുകയും സംസ്ഥാന സമ്മേളനത്തിന് കേളികൊട്ടുയരുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും ഇതേ പ്രശ്‌നം സി.പി.ഐ.യുടെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖനേതാവു തന്നെ സജീവമാക്കിയതിന് ഒട്ടേറെ അര്‍ഥങ്ങളുണ്ട്. സി.പി.എമ്മിലെ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങള്‍ എല്‍.ഡി.എഫില്‍ പ്രതിഫലിച്ച സാഹചര്യങ്ങളില്‍ പൊതുവേ വി.എസ്. അച്യുതാനന്ദന് അനുകൂല നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.ഐ. സി.കെ. ചന്ദ്രപ്പന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയതിനുശേഷം സി.പി.ഐ.യുടെ വി.എസ്. അനുകൂല നിലപാട് കൂടുതല്‍ വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.
സി.പി.എം. സമ്മേളനങ്ങളില്‍ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിലുള്ള വിഭാഗം ആധിപത്യം ഉറപ്പിക്കുകയും വി.എസ്. അച്യുതാനന്ദന്‍ കൂടുതല്‍ ദുര്‍ബലനാകുകയും ചെയ്ത സാഹചര്യത്തിലാണ് സി.പി.ഐ.യുടെ ഈ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇപ്പോഴും തുടരാന്‍ കഴിയുന്നതിന് ഉമ്മന്‍ചാണ്ടി നന്ദിപറയേണ്ടത് കോടിയേരി ബാലകൃഷ്ണനോടു മാത്രമാണെന്നാണ് സി.കെ. ചന്ദ്രപ്പന്‍ പറഞ്ഞിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയെ കോടിയേരി ബാലകൃഷ്ണന്‍ സഹായിച്ചുവെന്നും ഇതു രാഷ്ട്രീയ ധാര്‍മികതയ്ക്കും കമ്യൂണിസ്റ്റ് രീതിക്കും ചേര്‍ന്നതല്ലെന്ന പരോക്ഷ ആരോപണമാണ് ചന്ദ്രപ്പന്‍ ഉയര്‍ത്തിയിരിക്കുന്നത്.
സി.പി.എമ്മിലെ ഉള്‍പാര്‍ട്ടി വിഭാഗീയതയില്‍ പരാജിതരായി പാര്‍ട്ടിക്കു പുറത്തായ വി.എസ്. പക്ഷക്കാര്‍ ഇപ്പോള്‍ രാഷ്ട്രീയ അഭയം തേടുന്നത് സി.പി.ഐ.യിലാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഇങ്ങനെ സി.പി.എമ്മില്‍ നിന്നും സി.പി.ഐ. ആളെ പിടിച്ചിരുന്നു. ഈ സമ്മേളനങ്ങള്‍ക്കൊടുവിലും സി.പി.എമ്മില്‍ നിന്നും വലിയ തോതില്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന് സി.പി.ഐ. നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുവേണ്ട ആശയ-രാഷ്ട്രീയ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യവും ചന്ദ്രപ്പന്റെ ഈ തുറന്നടിക്കലിനു പിന്നിലുണ്ടെന്നു കരുതണം.
ഇതെല്ലാം തിരിച്ചറിഞ്ഞുതന്നെയാണ് കോടിയേരിയെ സംരക്ഷിക്കാനും ചന്ദ്രപ്പന് ഉടന്‍തന്നെ മറുപടി നല്‍കാനും പിണറായി രംഗത്തുവന്നിരിക്കുന്നത്. സ്വന്തം സ്വാധീനശക്തി ഉപയോഗിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് അനുകൂലമാക്കിയ ഉമ്മന്‍ചാണ്ടിയെ എതിര്‍ക്കുന്നതിനു പകരം സി.പി.എമ്മിനെയും കോടിയേരിയെയും സി.കെ. ചന്ദ്രപ്പന്‍ എതിര്‍ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു പിണറായിയുടെ തിരിച്ചടി.

No comments:
Post a Comment