യുവാക്കള്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കണം - ഹൈബി ഈഡന്‍
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് സീറ്റുനല്‍കാന്‍ കോണ്‍ഗ്രസ് സംസ്ഥാന-ദേശീയ നേതൃത്വം തയ്യാറാവണമെന്ന് കെ.എസ്.യു ദേശീയ പ്രസിഡന്റ് ഹൈബി ഈഡന്‍ പറഞ്ഞു.
കെ.എസ്.യു കണ്ണൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതൃപാടവമുള്ള നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെ.എസ്.യുവിന്റെയും തലപ്പത്തുണ്ട്. അവരെ പരിഗണിക്കാന്‍ കെ.പി.സി.സി. തയ്യാറാവണം. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയാലേ യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാകൂ -ഹൈബി പറഞ്ഞു. പൊതു വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും തകര്‍ത്ത മന്ത്രിയാണ് എം.എ.ബേബി. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വാശ്രയ കോളേജ് അനുവദിച്ചു. സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ ഒരുനടപടിയും സ്വീകരിച്ചില്ല. പി.എ.മുഹമ്മദ് കമ്മിറ്റിയെ ഇഷ്ടം പോലെ ഫീസ് നിശ്ചയിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ മകന്‍ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായത് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ്. ആരെങ്കിലും ഫാക്‌സ് അയച്ചാല്‍ അന്വേഷണത്തിനുത്തരവിടുന്ന മുഖ്യമന്ത്രി ഇക്കാര്യം അന്വേഷിക്കാന്‍ ആര്‍ജവം കാണിക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, ജില്ലാ പ്രസിഡന്റ് റിഞ്ചുമോള്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ., യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. സണ്ണി ജോസഫ്, കെ.പി. നൂറുദ്ദീന്‍, മുഹമ്മദ് എം.ബ്ലാത്തൂര്‍, ജസ്റ്റിസന്‍ ചാണ്ടിക്കൊല്ലി എന്നിവര്‍ സംസാരിച്ചു. സുധീപ് ജെയിംസ് സ്വാഗതം പറഞ്ഞു .